പത്തനാപുരം: കാട്ടുപന്നികളെയും തെരുവ് നായ്ക്കളെയും അടക്കം ജന ജീവിതത്തിനും മലയോര കർഷകർക്കും അടക്കം ഭീഷണിയായ കാര്യങ്ങളിൽ ജില്ലയിലെ മലയോര മേഖലകളിലെ ഗ്രാമ പഞ്ചായത്ത് ഭരണസമിതികൾ തികഞ്ഞ പരാജയമാണെന്ന് ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡൻറ് പച്ചയിൽ സന്ദീപ് അഭിപ്രായപ്പെട്ടു. കാട്ടുപന്നികളെ വെടിവെച്ചു കൊല്ലുവാൻ തദ്ദേശസ്ഥാപനങ്ങൾക്ക് അധികാരം ഉണ്ടെന്നിരിക്കെ ഭൂരിപക്ഷം പഞ്ചായത്തുകളും ഇത് ജനങ്ങൾക്ക് വേണ്ടി പ്രയോജനപ്പെടുത്തുവാൻ തയ്യാറാകുന്നില്ല. വിദ്യാർത്ഥികൾ അടക്കമുള്ളവരുടെ ജീവൻ പൊലിഞ്ഞിട്ടും തെരുവ് നായ അക്രമത്തിൻ്റെ വിഷയത്തിലും തദ്ദേശസ്ഥാപനങ്ങൾക്ക് അനങ്ങാ പാറ നയമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വരുന്ന തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിൽ ജനങ്ങൾക്ക് മുമ്പിൽ ബി.ഡി.ജെ .എസ് ഇത്തരം വിഷയങ്ങൾ ഏറെ പ്രാധാന്യത്തോടെ ചർച്ചയാക്കുമെന്നും അദ്ദേഹം പറഞ്ഞു ബി.ഡി.ജെ.എസ് പത്തനാപുരം നിയോജക മണ്ഡലം കമ്മിറ്റി രൂപീകരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭാരവാഹികളായി.
ജയസൂര്യ എം.ബി.
(പ്രസിഡൻ്റ്)
വിഷ്ണു ശിവൻകുട്ടി (സെക്രട്ടറി)
ഗിരീഷ് മോഹൻ,
രതീഷ് .സി.എസ്സ്,
ഗിരീഷ് മോഹൻ,
ജിതിൻ ബാബു .(വൈസ്പ്രസിഡൻ്റ്)
സുരേഷ് കുമാർ
വിഷ്ണു സി
സന്ദീപ് സോമൻ (ജോയിൻ്റ് സെക്രട്ടറിമാർ)
പ്രസാദ് കെ. പി (ട്രഷറർ)
ലക്ഷ്മി പ്രഭ ബി.ഡി.എം.എസ് (ജില്ലാ കമ്മിറ്റി )എന്നിവരെ തിരഞ്ഞെടുത്തു.
No comments:
Post a Comment